11:43pm 09 July 2026
NEWS
സിംബു, വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'അരസൻ'
09/07/2026  03:46 PM IST
Cinema desk
സിംബു, വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന അരസൻ

  

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ വെട്രിമാരൻറെ സംവിധാനത്തിൽ സിംബു അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് 'അരസൻ. 'കലൈപ്പുലി' എസ്.താണു ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്  അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. സിംബുവിനൊപ്പം ആൻഡ്രിയ, വിജയ്സേതുപതി, പ്രിയങ്ക മോഹനൻ, യോഗി ബാബു, സമുദ്രകനി, വിക്രാന്ത്, കിഷോർ, അമീർ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടന്നു വരികയാണ്. വടക്കൻ ചെന്നൈയുടെ  പശ്ചാത്തലത്തിൽ ഒരു  ഗാങ്ങ്സ്റ്റർ  കഥയായി രൂപം കൊള്ളുന്നു ഈ ചിത്രം കുറിച്ച് ചില പുതിയ വാർത്തകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ഒന്ന്,  ഈ ചിത്രം ദീപാവലിക്ക് റിലീസാകുമത്രേ! അതിനനനുസരിച്ച് ചിത്രത്തിന്റെ ജോലികൾ വളരെ വേഗത്തിൽ പുരോഗമിച്ച് വരികയാണ് എന്നാണ് റിപ്പോർട്ട്. മറ്റൊരു പുതിയ വാർത്ത ഈ ചിത്രത്തിൽ ആൻഡ്രിയയുടെ മകനായിട്ടാണത്രെ സിംബു അഭിനയിക്കുന്നത്. എന്നാൽ 
കഥയുടെ തുടക്കത്തിൽ സിംബുവിന്റെ ചെറുപ്പകാല ദൃശ്യങ്ങളിൽ മാത്രമേ ആൻഡ്രിയ അമ്മയായി പ്രത്യക്ഷപ്പെടുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അതിന് ശേഷം സിംബു ഗാങ്ങ്സ്റ്റർ ആകുന്നതിനെ തുടർന്നുള്ള കഥയാണത്രെ 'അരസൻ'. വെട്രിമാരൻ ഇതിന് മുൻപ് ഒരുക്കിയ ചിത്രങ്ങളിൽ നിന്നെല്ലാം ഈ സിനിമ വളരെ വ്യത്യസ്തമായിരിക്കും എന്നുള്ള റിപ്പോർട്ടുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img